''കാസർകോട്ട് നിയന്ത്രണം പിൻവലിച്ചത് സിപിഎം സമ്മേളനത്തിനു വേണ്ടി''; നടപടി ചോദ്യം ചെയ്ത് ഹരജി

കോവിഡിന്റെ പശ്ചാത്തലത്തിൽ കാസർകോട് കലക്ടർ 17-ാം തിയതി പൊതുയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സിപിഎമ്മിന്റെ ജില്ലാ സമ്മേളനം കണക്കാക്കിയാണ് ഈ നടപടി പിൻവലിച്ചതെന്ന് ഹരജിയില്‍ ഉന്നയിക്കുന്നു

Update: 2022-01-21 11:58 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് ജില്ലാ കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹരജി. സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് നടപടിയെന്ന് ഹരജിയിൽ പറയുന്നത്. സംസ്ഥാന സർക്കാരിനെയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയെയും എതിർകക്ഷിയാക്കിയാണ് ഹരജി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹരജി പരിഗണിക്കാനിരിക്കുകയാണ്.

തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ക്ലർക്ക് അരുൺരാജാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. ''കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് കാസർകോട് കലക്ടർ 17-ാം തിയതി തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സിപിഎമ്മിന്റെ ജില്ലാ സമ്മേളനം കണക്കാക്കി ഈ നടപടി പിൻവലിക്കുന്നു. സിപിഎം സമ്മേളനമാണ് കലക്ടർ ഉത്തരവ് പിൻവലിക്കാൻ കാരണം. സമ്മേളനം കോവിഡ് വ്യാപനം രൂക്ഷമാക്കും.''-ഹരജിക്കാരൻ ഉന്നയിച്ചു.

Full View

കാസർകോട് ജില്ലാ കലക്ടർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സർക്കാർ ഇടപെടലിനെ തുടർന്ന് പിൻവലിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കലക്ടർമാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതാണ്. എന്നാൽ, കാസർകോട്ടെ സിപിഎം സമ്മേളനത്തിനായാണ് ഉത്തരവ് റദ്ദാക്കിയതെന്ന് ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ, സമ്മർദത്തെ തുടർന്നല്ല ഉത്തരവ് പിൻവലിച്ചതെന്നാണ് കാസർകോട് ജില്ലാ കലക്ടറുടെ വിശദീകരണം.

സി.പി.എം സമ്മേളനങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് കലക്ടർമാരാണന്നും പരാതി വന്നാൽ നടപടികളെടുക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചിരുന്നു. പ്രോട്ടോക്കോൾ പാലിക്കുമെന്ന് നേതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്. ഒരു കാറ്റഗറിയിലുംപെടാത്ത ജില്ലകളിൽ മുൻപ് പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ ബാധകമാണെന്നും മന്ത്രി അറിയിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News