അങ്കോലയിൽ അപകടസ്ഥലത്തിന് സമീപം തടിക്കഷണങ്ങൾ

കണ്ടെത്തിയത് മത്സ്യത്തൊഴിലാളികൾ

Update: 2024-07-25 10:08 GMT
Advertising

മം​ഗളൂരു: അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് സമീപത്ത് നിന്ന് തടിക്കഷണങ്ങൾ കണ്ടെത്തി. മത്സ്യതൊഴിലാളികൾക്കാണ് തടിക്കഷണങ്ങൾ ലഭിച്ചത്. ലോറിയിലെ തടിയാണോയെന്ന് കർണാടക പൊലീസ് സ്ഥിരീകരിക്കണമെന്ന് ലോറിയുടമ മുബീൻ പറഞ്ഞു. അത്തരത്തിലുള്ള തടിമരം തങ്ങളുടേത് തന്നെയാണെന്നും പുറമേ നിന്നൊന്നും വരാനില്ലെന്നും ലോറിയുടമ മനാഫും പ്രതികരിച്ചു.

​ഗം​ഗാവലിയിൽ കനത്ത കുത്തൊഴുക്ക് തുടരുകയാണ്. അതിനാൽ പുഴയിൽ ആഴത്തിലുള്ള പരിശോധന സാധ്യമായില്ല. ​ദൗത്യസംഘം അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണും. ഈ സമയം പുതിയ വിവരങ്ങൾ ലഭിക്കുമെന്നാണ് അറിയാൻ സാധിച്ചേക്കും.

Full View

അതേസമയം, മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ലോറിയുടെ സ്ഥാനവും കിടപ്പും മനസിലാക്കുന്നതിന് ഐ ബോഡ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. ഐബോഡ് ഡ്രോൺ ഉപയോഗിച്ച് ലോറിയുടെ കൃത്യമായ സ്ഥാനം നിർണയിക്കുന്ന പരിശോധനയാണ് നടക്കുന്നത്. അത്യാധുനിക സ്‌കാനറാണ് ഡ്രോണിലുള്ളത്. 2.4 കിലോമീറ്റർ ദൂരം വരെ പരിശോധിക്കാൻ സാധിക്കും. റോഡിയോ ഫ്രീക്വൻസി ഉപയോഗിച്ചാണ് ഡ്രോൺ തിരച്ചിൽ നടത്തുന്നത്. മനുഷ്യശരീരത്തിന്റെ സാന്നിധ്യം അറിയാൻ പറ്റുന്ന സാങ്കേതിക വിദ്യയാണിത്.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News