സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പന്നിം ഫാം ഉടമകൾ പ്രതിസന്ധിയിൽ

കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽനിന്ന് പന്നികളിലേക്ക് അതിവേഗം പടരുമെന്നതാണ് കർഷകരുടെ ആശങ്ക വർധിപ്പിക്കുന്നത്. രോഗം ചെറുക്കാൻ ഫലപ്രദമായ വാക്സിനുകൾ ഇല്ലെന്നതും പ്രതിസന്ധിയേറ്റുന്നു.

Update: 2022-07-23 01:09 GMT
Advertising

വയനാട്: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ പന്നി ഫാം ഉടമകൾ പ്രതിസന്ധിയിൽ. പന്നികളിൽ നിന്ന് പന്നികളിലേക്ക് അതിവേഗം പടരുന്ന വൈറസിനെ ചെറുക്കാൻ ഫലപ്രദമായ മരുന്നുകളില്ല. സംസ്ഥാനത്തിന് പുറത്തേക്ക് പന്നികളെയും പന്നിയിറച്ചിയും കൊണ്ടുപോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വയനാട് ജില്ലയിൽ മാത്രം മുന്നൂറിലധികം കർഷകരാണ് പന്നികൃഷിയെ ആശ്രയിച്ചു കഴിയുന്നത്. കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽനിന്ന് പന്നികളിലേക്ക് അതിവേഗം പടരുമെന്നതാണ് കർഷകരുടെ ആശങ്ക വർധിപ്പിക്കുന്നത്. രോഗം ചെറുക്കാൻ ഫലപ്രദമായ വാക്സിനുകൾ ഇല്ലെന്നതും പ്രതിസന്ധിയേറ്റുന്നു. രോഗബാധയുള്ളവയെ കൊന്നുകളയുകയാണ് ആകെയുള്ള രോഗപ്രതിരോധ മാർഗം. അതിനിടെ, രോഗ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റർ രോഗ നിരീക്ഷണമേഖലയായും പ്രഖ്യാപിച്ച അധികൃതർ, രോഗവ്യാപനം തടയാൻ പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിൽപ്പന നടത്തുന്നതും താൽക്കാലികമായി നിരോധിച്ചു. രോഗം സ്ഥീരീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി റാപ്പിഡ് റെസ്പോൺസ് ടീമിനെയും തയ്യാറാക്കിയിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News