‘ലീഗിന് ജമാഅത്തെ ഇസ്ലാമിയോട് വലിയ പ്രതിപത്തി’; മുസ്ലിം ലീഗിനെതിരെ പിണറായി വിജയൻ

നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ തെറ്റ് സ്വീകരിക്കാൻ സിപിഎം ഒരു കാലത്തും തയ്യാറെല്ലന്നും പിണറായി വിജയൻ

Update: 2025-01-03 16:21 GMT
Editor : സനു ഹദീബ | By : Web Desk
Advertising

മലപ്പുറം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗിന് ജമാഅത്തെ ഇസ്ലാമിയോട് വലിയ പ്രതിപത്തിയാണ്. ഇവർ ഒന്നിച്ചാലോചിച്ചാണ് തീരുമാനമെടുക്കുന്നത്. ഇത് അത്യന്തം അപകടകരമാണ്. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ തെറ്റ് സ്വീകരിക്കാൻ സിപിഎം ഒരു കാലത്തും തയ്യാറെല്ലന്നും പിണറായി വിജയൻ പറഞ്ഞു.

"വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാകില്ല. ഭൂരിപക്ഷ വർഗീയത ഒരു പാട് അക്രമങ്ങൾ നടത്തുന്നു. അതിന് മറുമരുന്നായി ന്യൂനപക്ഷ വർഗീയത. ഇത് രണ്ടും പരസ്പര പൂരകമാണ്. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി മാത്രമേ അത് സാധ്യമാകൂ. എൽഡിഎഫിനെതിരെ എല്ലാ വഴി വിട്ട മാർഗങ്ങളും യുഡിഎഫ് നടത്തുന്നു. നാല് വോട്ടിന് വേണ്ടി ആരെയും സ്വീകരിക്കാമെന്നത് അപകടമാണ്. ജമാഅത്തെ ഇസ്ലാമായും എസ്ഡിപിഐയും യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു.അത്യന്തം അപകടകരമായ നീക്കമാണിത്. ലീഗ് ഇതിന് കീഴിപ്പെട്ട് കൊണ്ടിരിക്കുന്നു. അത് അങ്ങേയറ്റം വിനാശകരമാണെന്ന് ഓർത്താൽ നല്ലതാണ്. വർഗീയത നിങ്ങളെ തന്നെ വിഴുങ്ങി എന്ന് വരും," മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News