പിങ്ക് പോലീസിന്‍റെ പരസ്യ വിചാരണ: അന്വേഷണം പൂർത്തിയായി, വീഴ്ചയിൽ നടപടിയെടുത്തെന്ന് ഐജി
തെറ്റ് മനസ്സിലായിട്ടും മാപ്പ് പറയാത്തതടക്കം ഉദ്യോഗസ്ഥയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ഉദ്യോഗസ്ഥ ജാഗ്രത പുലർത്തിയില്ലെന്നും ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു
Update: 2021-10-14 05:20 GMT
തിരുവനന്തപുരത്ത് പിങ്ക്പൊലീസ് അച്ഛനെയും മകളെയും അപമാനിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി ഐജി അർഷിത അട്ടല്ലൂരി റിപ്പോർട്ട് സമർപ്പിച്ചു. പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ ആവശ്യമായ നടപടി എടുത്തു കഴിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ഉദ്യോഗസ്ഥ വരുത്തിയ വീഴ്ചയ്ക്ക് പരമാവധി ശിക്ഷ നൽകി. രജിതയെ സ്ഥലം മാറ്റുകയും പരിശീലനത്തിനയയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥ മോശം ഭാഷയോ ജാതി അധിക്ഷേപമോ നടത്തിയതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
തെറ്റ് മനസ്സിലായിട്ടും മാപ്പ് പറയാത്തതടക്കം ഉദ്യോഗസ്ഥയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ഉദ്യോഗസ്ഥ ജാഗ്രത പുലർത്തിയില്ലെന്നും ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.