വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി
Update: 2021-06-23 08:03 GMT
വാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടനാണ് ഹരജി നൽകിയത്. ഐ.ടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്ട്സ്ആപ്പിന് നിർദ്ദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
സമാനമായ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയിൽ ഹരജി നിലനിൽക്കെയാണ് ഹൈക്കോടതിയിൽ പുതിയ ഹരജി. കൃത്രിമത്വം നടക്കാൻ സാധ്യതയുള്ളതിനാൽ വാട്സ്ആപ്പ് ചാറ്റുകൾ തെളിവുകളായി സ്വീകരിക്കരുത്, സ്വകാര്യതയിലേക്ക് തള്ളിക്കയറുന്നതാണ് വാട്സ്ആപ്പ് എന്നും ഹരജിയിൽ ഉന്നയിക്കുന്നു.