പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ
മലപ്പുറത്ത് എം.എസ്.എഫും കെ.എസ്.യുവും പ്രതിഷേധിച്ചു
കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപെട്ട് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. ഹയർ സെക്കണ്ടറി റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നിലാണ് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചത്. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
മലപ്പുറം ഡിഡിഇയെ കെ.എസ്.യു പ്രവർത്തകർ ഉപരോധിക്കും എന്നറിഞ്ഞ പൊലീസ് ഓഫീസിന് മുന്നിൽ സുരക്ഷ ഒരുക്കി. തിരിച്ചറിയൽ കാർഡുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് അകത്തേക്ക് കയറ്റിവിട്ടത്. എന്നാൽ മറ്റൊരു വഴിയിലൂടെ മതിൽ ചടിയെത്തിയ പ്രവർത്തകർ ഡിഡിഇ ഓഫീസിനകത്ത് കടന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു
ഒരു മണിക്കൂറിന് ശേഷം എത്തിയ കെ.എസ്.യു പ്രവർത്തകർ ഡിഡിഇയുമായി ചർച്ച ചെയ്യണമെന്ന് ആവശ്യപെട്ടു. പൊലീസ് ഇത് അംഗീകരിച്ചില്ല. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കലക്ട്രേറ്റിലേക്കും കെ.എസ്.യു പ്രവർത്തകർ മാർച്ച് നടത്തി. സമരക്കാർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.