പരിചിതമല്ലാത്ത പാറ്റേണിൽ ചോദ്യങ്ങൾ; വിദ്യാർഥികളെ കുഴക്കി പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷ
പതിവ് മാതൃകകളെ പാടേഅവഗണിച്ചാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്ന് അധ്യാപകർ ആരോപിക്കുന്നു.
കോഴിക്കോട്: വിദ്യാർഥികളെ കുഴക്കി പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷ. വിദ്യാർഥികൾക്ക് പരിചിതമല്ലാത്ത പാറ്റേണിലായിരുന്നു പല ചോദ്യങ്ങളും. പതിവ് മാതൃകകളെ പാടേഅവഗണിച്ചാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്ന് അധ്യാപകർ ആരോപിക്കുന്നു.
ബി.ബി.സി റിപ്പോർട്ടർ ആയി സങ്കൽപിച്ച് കോടതി വിചാരണയുടെ തത്സമയ റിപ്പോർട്ടിങ് എഴുതുക, അർജന്റീന - പോർച്ചുഗൽ മത്സരത്തിന്റെ അനൗൺസറായി സങ്കല്പിച്ച് ഉത്തരം എഴുതുക തുടങ്ങിയവയായിരുന്നു പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങൾ. മുൻകാലങ്ങളിലോ മോഡൽ പരീക്ഷയിലോ ഇല്ലാത്ത, ഒട്ടും പരിചിതമല്ലാത്ത പാറ്റേണിലായിരുന്നു പല ചോദ്യങ്ങളും.
പല ചോദ്യങ്ങളും വി.എച്ച്.എസ്.ഇ ചോദ്യബാങ്കിൽനിന്ന് പകർത്തിയതാണെന്ന് അധ്യാപകർ പറയുന്നു. പതിവ് ക്രമങ്ങൾ തെറ്റിച്ച് ചോദ്യപേപ്പർ തയ്യാറാക്കിയവർക്കെതിരെ നടപടി വേണമെന്നും വിദ്യാർഥികളുടെ പരാതി പരിഹരിക്കാൻ സംവിധാനം ഉണ്ടാകണമെന്നുമാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ആവശ്യം.