തൊടുപുഴ ബിജു വധക്കേസ് ആസൂത്രിതമെന്നുറപ്പിച്ച് പൊലീസ്; കൊലയ്ക്ക് മുമ്പ് മുന്നൊരുക്കം നടത്തി
വാനിൽ വച്ച് ബിജുവിൻ്റെ തലയിൽ കാലു കൊണ്ട് മർദിച്ചത് ആഷിഖ് ആണ്.
Update: 2025-03-29 02:20 GMT
ഇടുക്കി: തൊടുപുഴ ബിജു വധക്കേസ് ആസൂത്രിതമെന്നുറപ്പിച്ച് പൊലീസ്. ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നതിന് മുന്നോടിയായി പ്രതികൾ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. രണ്ടാം പ്രതി ആഷിഖ് ജോൺസൺ ബിജുവിൻ്റെ വർക്ക് ഷോപ്പിൽ എത്തിയെന്നത് തൊഴിലാളികൾ സ്ഥിരീകരിച്ചു.
ആഷിഖിൻ്റെ ഷൂവിൽ നിന്ന് രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. വാനിൽ വച്ച് ബിജുവിൻ്റെ തലയിൽ കാലു കൊണ്ട് മർദിച്ചത് ആഷിഖ് ആണ്. ആഷിഖിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അവശനിലയിലായ ബിജുവിനെ ഒന്നാം പ്രതി ജോമോൻ്റെ വീട്ടിലെത്തിച്ച വിവരം പൊലീസിന് ലഭിക്കുന്നത്.
ജോമോൻ്റെ ഭാര്യയുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. അവശ്യമെങ്കിൽ കേസിലെ മറ്റ് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.