17 വര്‍ഷമായി ജയിലിലാണ്; മോചനം ആവശ്യപ്പെട്ട് പ്രവീൺ കൊലക്കേസ് പ്രതി ഷാജി സുപ്രീംകോടതിയില്‍
2005 ഫെബ്രുവരി 15നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്
ഡല്‍ഹി: പ്രവീൺ കൊലക്കേസ് പ്രതിയായ മുൻ ഡി.വൈ.എസ്.പി ആര്‍. ഷാജി ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ജയിൽ മോചനത്തിനായുള്ള ശിപാർശ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഷാജിയെ പിന്നീട് ഒഴിവാക്കിയിരുന്നു. 17 വർഷമായി ജയിലിലാണെന്നും മോചനം വേണമെന്നും ഷാജി ഹരജിയിൽ പറയുന്നു.
2005 ഫെബ്രുവരി 15നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കോട്ടയം സ്വദേശി പ്രവീണിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നാണ് കേസ്. മലപ്പുറം ഡി.വൈ.എസ്.പി ആയിരുന്ന ഷാജി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് ഏറ്റുമാനൂര്‍ മാടപ്പാട്ട് മേവക്കാട്ട് പ്രവീണിനെ കൊലപ്പെടുത്തിയത്. ഷാജിയുടെ മൂന്നാം ഭാര്യയും പ്രവീണിന് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ഫെബ്രുവരി 24നാണ് ഷാജിയെയും സഹായി ബിനുവിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.