ആലുവ മുട്ടത്ത് കിണറ്റിൽ ഡീസൽ സാന്നിധ്യം
സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നാണ് ഡീസല്‍ ചോരുന്നതന്ന് വീട്ടുടമ മുഹമ്മദാലി ആരോപിച്ചു
ആലുവ മുട്ടത്ത് കിണറ്റിൽ ഡീസൽ സാന്നിധ്യം. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നാണ് ഡീസല്‍ ചോരുന്നതന്ന് വീട്ടുടമ മുഹമ്മദാലി ആരോപിച്ചു. മുന്‍പും ഇതുപോലെ ഇന്ധന ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
മുട്ടം തൈക്കാവ് ജംഗ്ഷനിലെ ഐ.ഒ.സി പമ്പില്‍ നിന്നാണ് ഇന്ധന ചോർച്ചയുണ്ടായത്. കിണറിലെ വെള്ളം പൂർണമായും ഉപയോഗശൂന്യമായി. പുതുവന മുഹമ്മദാലിയുടെ വീട്ടിലെ കിണറ്റിലേക്കാണ് ഡീസല്‍ ചോർന്നത്. പമ്പുകാരുടെ ജാഗ്രതക്കുവാണ് ഇന്ധന ചോർച്ചക്ക് കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. 15 വർഷം മുന്‍പും ഇതുപോലെ ചോർച്ചയുണ്ടായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
വെള്ളത്തിന്‍റെ നിറം മാറിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. ഡീസലിന്‍റെ മണം അനുഭവപ്പെട്ടതോടെ പമ്പില്‍ നിന്ന് ചോർന്നതാണെന്ന് ഉറപ്പിക്കുകയായിരുന്നു. ചോർച്ചയുടെ പശ്ചാത്തലത്തില്‍ കുടുംബം നാളെ പഞ്ചായത്തില്‍ പരാതി നല്‍കാനിരിക്കുകയാണ്. പ്രശ്നത്തിന് കൃത്യമായ പരിഹാരം കാണണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. എന്നാല്‍ പമ്പില്‍ നിന്നുള്ള ചോർച്ചയല്ലെന്നാണ് പമ്പുകാരുടെ വാദം. കിണറ്റിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിച്ചുകളയാമെന്നാണ് പമ്പുകാരുടെ നിലപാട്.