ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന രാജ്യത്തെ ആദ്യ ഫെറി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

50 പേർക്ക് യാത്ര ചെയ്യാവുന്ന ഫെറി ഉടനെ ഉത്തർപ്രദേശ് സർക്കാരിന് കൈമാറും

Update: 2024-02-28 07:52 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി:  ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഭാവി ഇന്ധന സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായക ചുവടുവയ്പ്പായ പുതിയ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ കാറ്റമരന്‍ ഫെറി കൊച്ചിൻ ഷിപ്‌യാര്‍ഡാണ് നിര്‍മ്മിച്ചത്.

50 പേർക്ക് യാത്ര ചെയ്യാവുന്ന ഫെറി ഉടനെ ഉത്തർപ്രദേശ് സർക്കാരിന് കൈമാറും. ആദ്യ ഘട്ടത്തിൽ വാരണാസിയിലായിരിക്കും ഹൈഡ്രജന്‍ ഫെറി സർവീസ് നടത്തുക. തൂത്തുകുടിയില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ഫെറി ഫ്ലാഗ് ഓഫ് ചെയ്തത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News