'ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല, ഓരോ വോട്ടും ഉത്തരവാദിത്തമാണ്.. ഞാൻ ഇവിടെ തന്നെയുണ്ടാകും'- പ്രിയങ്കാ ഗാന്ധി

മെഡിക്കൽ കോളേജ് എന്ന് ബോർഡ് വെച്ച് ഒരു ആശുപത്രിയുണ്ട് ഒരു സൗകര്യങ്ങളും ഇല്ല എന്ന് കുറച്ചുപേർ പരാതി പറഞ്ഞിരുന്നു... ഈ പ്രശ്‌നങ്ങളെല്ലാം ഇനി എന്റെയും കൂടിയാണെന്നും പ്രിയങ്ക ഗാന്ധി

Update: 2024-10-28 12:26 GMT
Editor : banuisahak | By : Web Desk
Advertising

വയനാട്: വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രിയങ്കാ ഗാന്ധി. ഭൂരിപക്ഷം എത്രയെന്നത് തന്റെ വിഷയമല്ലെന്നും വയനാടിനെ സേവിക്കാൻ അവസരം കിട്ടിയതാണ് തനിക്ക് സന്തോഷം നൽകുന്നതെന്നും പ്രിയങ്ക ഗാന്ധി മീഡിയവണിനോട് പറഞ്ഞു. മീഡിയവണിനോടാണ് വയനാട്ടിലെത്തിയ ശേഷമുള്ള പ്രിയങ്കയുടെ ആദ്യപ്രതികരണം. ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള കേന്ദ്ര സഹായം ലഭ്യമാക്കാൻ പാർലമെന്റിൽ പോരാടും. മനുഷ്യ - വന്യമൃഗ സംഘർഷം, കുടിവെള്ള പ്രശ്നം തുടങ്ങി വയനാട്ടിലെ ജനങ്ങളുടെ വിഷയങ്ങൾക്ക് പരിഹാരം കാണുമെന്നും പ്രിയങ്ക പറഞ്ഞു. 

വയനാട്ടിലെ എല്ലാ പ്രശ്‌നങ്ങളിലും എല്ലായ്‌പ്പോഴും ഞാൻ കൂടെയുണ്ടാകും, ഇവിടെ മെഡിക്കൽ കോളേജ് എന്ന് ബോർഡ് വെച്ച് ഒരു ആശുപത്രിയുണ്ട് ഒരു സൗകര്യങ്ങളും ഇല്ല എന്ന് കുറച്ചുപേർ പരാതി പറഞ്ഞിരുന്നു. ഇന്നുമുതൽ നിങ്ങളുടെ ഈ പ്രശ്‌നങ്ങളെല്ലാം എന്റെ കൂടിയാണ്. ഈ ശബ്‌ദം പാർലമെന്റിലും നിങ്ങൾക്കായി ഉയരുമെന്നും പ്രിയങ്ക വാഗ്‌ദാനം ചെയ്‌തു.

കിട്ടുന്ന വോട്ടിന്റെ എണ്ണമല്ല ഞാൻ പ്രതീക്ഷിക്കുന്നത്. എന്റെ മനസ്സിൽ അതല്ല. നിങ്ങൾ നൽകുന്ന ഓരോ വോട്ടും എന്നിൽ ഉത്തരവാദിത്തമാണ് ഉണ്ടാക്കുന്നത്. ഞാൻ വരുന്നത് അധികമാകുന്നത് നിങ്ങൾക്ക് പ്രശ്‌നമാകാത്തിടത്തോളം ഞാനിവിടെ തന്നെയുണ്ടാകുമെന്നും പ്രിയങ്ക ഉറപ്പുനൽകി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News