'വയനാട്ടിലെ ജനങ്ങൾ ധൈര്യമുള്ളവർ, ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവർ.. തെരഞ്ഞെടുക്കപ്പെട്ടാൽ ഏറ്റവും വലിയ ആദരവ്'- പ്രിയങ്ക ഗാന്ധി

രാഹുൽ ഇവിടെ നിന്ന് പോകുമ്പോൾ എത്ര മാത്രം ദുഃഖമുണ്ടായിരുന്നു എന്ന് തനിക്കറിയാമെന്നും ജനങ്ങൾക്ക് വേണ്ടി വേണ്ടി സാധ്യമായത്രയും പോരാടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Update: 2024-10-28 12:16 GMT
Editor : banuisahak | By : Web Desk
Advertising

വയനാട്: ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ വയനാട്ടിലെ ജനങ്ങൾ ധൈര്യമുള്ളവരാണെന്ന് പ്രിയങ്ക ഗാന്ധി. വയനാട്ടിലെ ജനപ്രതിനിധിയാകുന്നതിലൂടെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താൻ മാറും. തുല്യതയിൽ വിശ്വസിക്കുന്നവരാണ് വയനാട്ടിലെ ജനങ്ങൾ. കേരളീയർ ശ്രീനാരായണ ഗുരുവിന്റആശയത്തിൽ വിശ്വസിക്കുന്നവരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 

എല്ലാ മതങ്ങളിലുമുള്ള മഹാൻമാരുടെയും ആശയങ്ങളെ നിങ്ങൾ ആദരിക്കുന്നു. ചൂരൽമലയിലെ ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചപ്പോൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ തനിക്ക് മനസ്സിലായി. ദുരന്തത്തിൽ മനുഷ്യൻ പരസ്പരം സഹായിച്ചു. കുട്ടികളടക്കം ആത്മാഭിമാനത്തോടെയാണ് പെരുമാറിയതെന്ന് പ്രിയങ്ക പറഞ്ഞു.

ബിജെപിക്കെതിരെ രൂക്ഷവിമർശനമാണ് പ്രിയങ്ക ഉന്നയിച്ചത്. ബിജെപി ഭരിക്കുമ്പോൾ സമുദായങ്ങൾക്കിടയിൽ ഭയം പടർന്നു പിടിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു. രാജ്യത്ത് ഭയവും വിദ്വേഷവും പടർത്തുന്നത് എങ്ങനെയെന്ന് എല്ലാവർക്കുമറിയാം. ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കാനാണ് നയങ്ങൾ രൂപീകരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

ബിജെപിയുടെ നയങ്ങൾ സാധാരണക്കാർക്ക് ഉള്ളതല്ല. കർഷകരോട് അവർക്ക് ഒരു അനുകമ്പയും ഇല്ല. ആദിവാസികളുടെ ആദിവാസികളുടെ പാരമ്പര്യം മനസിലാക്കുന്നില്ല. ആദിവാസികളുടെ ഭൂമി ബിജെപി വലിയ കമ്പനികൾക്ക് നൽകുകയാണെന്നും പ്രിയങ്ക ആരോപിച്ചു. 

രാഹുൽ ഇവിടെ നിന്ന് പോകുമ്പോൾ എത്ര മാത്രം ദുഃഖമുണ്ടായിരുന്നു എന്ന് തനിക്കറിയാം. അദ്ദേഹത്തിന് അത്രയേറെ ആഴത്തിലുള്ള ബന്ധം വയനാട്ടിലെ ജനങ്ങളുമായുണ്ട്. ഇന്ന് വലിയ പോരാട്ടമാണ് നടത്തുന്നത്, ഭരണഘടനാ മൂല്യങ്ങൾക്ക് വേണ്ടിയുള്ള ഈ പോരാട്ടം നയിക്കുന്നത് തന്റെ സഹോദരനാണ്. നിങ്ങൾക്ക് വേണ്ടി സാധ്യമായത്രയും പോരാടും, എന്നെ കൊണ്ടാകുന്നത് പോലെ പാർലമെൻ്റിൽ നിങ്ങളുടെ ശബ്ദമാകുമെന്നും പ്രിയങ്ക വാഗ്ദാനം ചെയ്തു. 

വയനാട്ടിൽ പ്രിയങ്ക യുഡിഎഫ് സ്ഥാനാർഥിയായശേഷമുള്ള ആദ്യയോഗമായിരുന്നു മീനങ്ങാടിയിൽ നടന്നത്. നാളെയും പ്രിയങ്ക തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും.

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News