ആലുവയിൽ കെ-റെയിലിനെതിരെ പ്രതിഷേധം; കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

'കെ-റെയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം

Update: 2022-02-28 06:06 GMT
Editor : afsal137 | By : Web Desk
Advertising

ആലുവ നെടുവന്നൂരിൽ കെ-റെയിലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് നാട്ടുകാർ. സർവേകല്ല് സ്ഥാപിക്കാനെത്തിയ ഉദ്യേഗസ്ഥരെ നാട്ടുകാർ തടഞ്ഞു. സർവേകല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയതോടെ മുദ്രാവാക്യം വിളിയും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു.

'കെ-റെയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. പല വീടുകളുടെയും തൊട്ടടുത്തായാണ് ഉദ്യോഗസ്ഥർ കല്ലുകൾ സ്ഥാപിക്കുന്നത്. ഒരു കാരണവശാലും കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. പ്രതിഷേധകരിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. മുന്നറിയിപ്പുകൾ ഒന്നുമില്ലാതെയാണ് ഉദ്യോഗസ്ഥർ കല്ല് സ്ഥാപിക്കാൻ സ്ഥലത്തെത്തിയതെന്ന് വീട്ടുടമ പറഞ്ഞു. 

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News