ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധം
കോടതി ഉത്തരവ് മുസ്‌ലിം സമുദായത്തോടുള്ള അനീതിയും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
Update: 2024-02-01 02:06 GMT
കോഴിക്കോട്: ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ കോടതി വിധിയില്‍ കേരളത്തില്‍ പ്രതിഷേധം. കോടതി വിധിക്കെതിരെ എസ്.ഐ.ഒ - സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
കോടതി ഉത്തരവ് മുസ്‌ലിം സമുദായത്തോടുള്ള അനീതിയും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രതികരിച്ചു. 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണ് കോടതി വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടതിവിധി വിവേചനപരമാണെന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീർ പി. മുജീബ് റഹ്മാന്‍ വ്യക്തമാക്കി. മുസ്‌ലിം സമുദായത്തോടുള്ള തികഞ്ഞ അനീതിയാണ് കോടതി തീർപ്പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.