പി.വി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ; പിന്നെങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി

പാർക്ക് അടച്ച് പൂട്ടണമെന്ന് ഹരജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു

Update: 2024-02-06 12:42 GMT
Advertising

കൊച്ചി: പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ലൈസൻസിനായി അദ്ദേഹം അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു. ആവശ്യപ്പെട്ട അനുബന്ധ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും പറഞ്ഞു. ഇതിനെ തുടർന്ന് ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കുമെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ നാളെ മറുപടി നൽകാൻ സർക്കാറിന് നിർദ്ദേശം നൽകി.

അതേസമയം, പാർക്ക് അടച്ച് പൂട്ടണമെന്ന് ഹരജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഹരജി നാളെ വീണ്ടും കോടതി പരിഗണിക്കും.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News