ചോദ്യപേപ്പർ ചോർച്ച; വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ്

ചോർത്തലിന് പിന്നിൽ റിട്ട. അധ്യാപകനാണെന്ന് പ്രാഥമിക റിപ്പോർട്ട്

Update: 2024-12-16 14:24 GMT
Editor : ശരത് പി | By : Web Desk
Advertising

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ്. മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രി കർശനമായ നടപടിക്ക് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ ആറംഗ സമിതിയാണ് അന്വേഷണം നടത്തുക. ഇതിന് പിന്നാലെ പൊലീസും അന്വേഷണം നടത്തും. പൊതുവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി മീനാംബിക, വകുപ്പ് വിജിലൻസ് ഓഫീസർ ഷിബു, പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ, ഹയർ സെക്കൻഡറി അക്കാദമി വിഭാഗം ജോയിന്റ് ഡയറക്ടർ ഷാജിദ, ഡെപ്യൂട്ടി ഡയറക്ടർ ക്യൂ.ഐ.പി ധന്യ എന്നിവരാണ് സമിതി അംഗങ്ങൾ.

ചോദ്യപേപ്പർ വിതരണത്തിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് ഡിജിപിയെ പോയി കണ്ടു.

സംഭവത്തിൽ യൂട്യൂബ് ചാനൽ സകല് അതിരും ലംഘിച്ചു. റിട്ട. അധ്യാപകനാണ് ചോദ്യം ചാനലിന് നൽകിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ചോർന്ന പരീക്ഷ വീണ്ടും നടത്തില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. തനിക്ക് യൂട്യൂബറെക്കുറിച്ച് അറിയില്ലെന്നും ചാനലിൻ്റെ ഓഫീസ് അടച്ചെന്നാണ് കേട്ടതെന്നും മന്ത്രി പറഞ്ഞു. 

സംഭവത്തിൽ എഫ്ഐആർ എന്തുകൊണ്ട് ഇട്ടില്ല എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല . ഉദാസീന സമീപനം സംഭവത്തിലുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.   ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും, അധ്യാപകർ സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കുന്നതും അന്വേഷിക്കും, ചില അധ്യാപകർ പകുതി സമയം ട്യൂഷൻ സെന്ററിലാണെന്ന് പറഞ്ഞ മന്ത്രി അത് അംഗീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു.

ഇതിനിടെ സംഭവം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിന് നിർദേശം നൽകി സംസ്ഥാന പൊലീസ് മേധാവി. വിദ്യാഭ്യാസ മന്ത്രി വരെ സ്ഥിരീകരിച്ച ചോർച്ച കേസെടുക്കാതെയായിരിക്കും അന്വേഷിക്കുക. ചോർച്ച നടന്ന് അഞ്ചുദിവസങ്ങൾക്കു ശേഷമാണ് അന്വേഷിക്കാനുള്ള തീരുമാനം വരുന്നത്.

എന്നാൽ വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശിപാർശ നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വാർത്ത കാണാം - 

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News