രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കണ്ണൂർ വിമാനത്താവളത്തിലെത്തി

അൽപസമയത്തിനകം ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് തിരിക്കും

Update: 2023-04-11 10:28 GMT
Rahul Gandhi and Priyanka Gandhi reach Kannur airport

Rahul Gandhi and Priyanka Gandhi reach Kannur airport

AddThis Website Tools
Advertising

കണ്ണൂർ/ വയനാട്: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽഗാന്ധി ആദ്യമായി വയനാട്ടിൽ എത്തുന്നു. ഇതിനായി പ്രിയങ്ക ഗാന്ധിയോടൊപ്പം രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തി. അൽപസമയത്തിനകം ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് തിരിക്കും. വൈകീട്ട് മണ്ഡലത്തിലെത്തുന്ന രാഹുലിന് ഉജ്ജ്വല സ്വീകരണമൊരുക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് നേതാക്കൾ. കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിലും പൊതുസമ്മേളനത്തിലും രാഹുലിനൊപ്പം പ്രിയങ്കയും പങ്കെടുക്കും.

കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ചലോ ചലോ വയനാട് എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തുടനീളമുള്ള പ്രവർത്തകരെ വയനാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് നേതൃത്വം നടത്തുന്നുണ്ട്. പൊതുസമ്മേളനത്തിലും റോഡ് ഷോയിലും രാഹുൽഗാന്ധിക്കൊപ്പം പ്രിയങ്കയുമെത്തും.

കൽപ്പറ്റ എസ്‌കെഎംജെ ഹൈസ്‌ക്കൂളിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ സത്യമേവ ജയതേ എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. റോഡ്ഷോയിൽ പാർട്ടികൊടികൾക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുകയെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. റോഡ്ഷോയ്ക്ക് ശേഷം സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ പരിപാടിയും നടക്കും.


Full View

Rahul Gandhi and Priyanka Gandhi reach Kannur airport

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News