വേനൽമഴ കുറഞ്ഞു; സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു
കാലവർഷം നാളെ കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം
Update: 2023-06-03 14:21 GMT
തിരുവനന്തപുരം: വേനൽമഴയുടെ ശക്തി കേരളത്തിൽ കുറഞ്ഞു. ഇന്നും നാളെയും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. മറ്റന്നാൾ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിൽ ജൂൺ അഞ്ചോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലവർഷം നാളെ കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.