സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Update: 2024-08-16 00:40 GMT
rainRain will continue in the state today; Vigilance warning in seven districts, latest news malayalam  സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ ​ജാ​ഗ്രതാ മുന്നറിയിപ്പ്

Representative image

AddThis Website Tools
Advertising

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് 12 ജില്ലകളിലും യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. കൊങ്കൺ മുതൽ ചക്രവാത ചുഴി വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് മഴ.

അതേസമയം, മഴ കനക്കുന്നതോടെ തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

Web Desk

By - Web Desk

contributor

Similar News