ബിജെപി സംസ്ഥാന പ്രസിഡൻ്റായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് പ്രഖ്യാപിക്കും
സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ തഴഞ്ഞതിൽ ഒരു വിഭാഗത്തിന് അതൃപ്തി
Update: 2025-03-24 07:17 GMT


തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡൻ്റായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ 10 മണിക്ക് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തെ രാജീവ് ചന്ദ്രശേഖരനാണ് സംസ്ഥാന പ്രസിഡന്‍റ് എന്നറിയിക്കും. തുടർന്ന് കേന്ദ്ര നേതൃത്വം വാർത്താ സമ്മേളനം വിളിക്കും.
സംസ്ഥാനത്തെ പ്രധാന നേതാക്കളെ തഴഞ്ഞ് രാജീവ് ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡൻ്റാക്കിയതിൽ ഭൂരിഭാഗം നേതാക്കൾക്കും അതൃപ്തിയുണ്ട്. രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനാക്കുന്നതിലൂടെ വിഭാഗീയത കുറയുമെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ ബിജെപിയിലെ അഭ്യന്തര പ്രശ്നങ്ങൾ കൂടാനാണ് സാധ്യത.