കരിപ്പൂര്‍ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിക്ക് ജാമ്യം
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതിയാണ് അര്‍ജുന്‍ ആയങ്കി
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതിയാണ് അര്‍ജുന്‍ ആയങ്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ അർജ്ജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കുമെന്നുമായിരുന്നു നേരത്തെ ജാമ്യഹര്‍ജി പരിഗണിച്ചിരുന്നപ്പോള്‍ കസ്റ്റംസ് വ്യക്തമാക്കിയിരുന്നത്.
കൊലക്കേസിൽ ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേര് ഉപയോഗിച്ച് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തി സ്വർണ കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. കസ്റ്റംസിന്റെ കണ്ടെത്തൽ അനുസരിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതില്‍ അര്‍ജുന്‍ ആയങ്കിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ്. അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ ജൂണ്‍ 28നാണ്.