ബ്രുവറി -ഡിസലറി; താൻ ചൂണ്ടിക്കാണിച്ച അഴിമതി നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി: രമേശ് ചെന്നിത്തല

ഷാജ് കിരൺ ജോലി ചെയ്യുന്ന സമയത്ത് താൻ ജയ്ഹിന്ദിന്റെ ചെയർമാനായിരുന്നുവെങ്കിലും അദ്ദേഹവുമായി ബന്ധമില്ലെന്നും ചെന്നിത്തല

Update: 2022-07-01 11:46 GMT
Advertising

തിരുവനന്തപുരം: ബ്രുവറി -ഡിസലറിയുമായി ബന്ധപ്പെട്ട് താൻ ചൂണ്ടിക്കാണിച്ച അഴിമതി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധി സർക്കാരിന് ഏറ്റ കനത്ത തിരിച്ചടിയാണെന്നും ഫയൽ പരിശോധിച്ചാൽ അഴിമതിക്ക് കൂട്ടു നിന്നവരെ കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ്പ്രിംഗ്ലറിൽ തന്റെ കേസ് ഇപ്പോഴും സുപ്രിംകോടതിയിലുണ്ടെന്നും ഡാറ്റ വിറ്റുവെന്ന് താൻ അന്ന് പറഞ്ഞതാണ് ഇന്ന് സ്വപ്‌ന പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഷാജ് കിരൺ ജോലി ചെയ്യുന്ന സമയത്ത് താൻ ജയ്ഹിന്ദിന്റെ ചെയർമാനായിരുന്നുവെങ്കിലും അദ്ദേഹവുമായി ബന്ധമില്ലെന്നും തന്റെ കൂടെ പല ജീവനക്കാരും ഫോട്ടോ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഷാജിനെ പിന്നീട് പിരിച്ചുവിട്ടുവെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. ജയ്ഹിന്ദിൽ ജോലി ചെയ്യുന്ന എല്ലാപേരും കോൺഗ്രസുകാരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എകെജി സെന്റർ ആക്രമത്തെ അപലപിക്കുന്നുവെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്നും ചൂണ്ടിക്കാട്ടി.

ബ്രുവറി കേസിൽ നികുതി വകുപ്പിൽ നിന്ന് ഫയലുകൾ വിളിച്ചു വരുത്തണമെന്ന രമേശ് ചെന്നിത്തലയുടെ ഹരജി തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ്ഇന്നലെ അനുവദിച്ചിരുന്നു. സാക്ഷിമൊഴി രേഖപ്പെടുത്തരുതെന്ന സർക്കാർ ഹർജി തള്ളി. ഇത് സംബന്ധിച്ച ക്രമക്കേട് നടന്നിട്ടുണ്ടെന്നും നികുതി വകുപ്പിലെ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് ഫയലുകള്‍ വിളിച്ചുവരുത്താന്‍ കോടതി അനുമതി നല്‍കി. ക്രമക്കേട് നടന്നിട്ടില്ലെന്നും ഹര്‍ജി തള്ളണമെന്നും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ എതിര്‍ ഹര്‍ജി നല്‍കിയരുന്നെങ്കിലും കോടതി തള്ളി.

രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും.കേസുമായി ബന്ധപ്പെട്ട രേഖകൾ ഹരജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നൽകണം. ജൂലൈ 17 ന് വിസ്താരം തുടരും. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ താല്പര്യ പ്രകാരം മുൻ എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണൻ അനധികൃതമായി തീരുമാനമെടുത്തു ഇത് അഴിമതിയാണ് എന്നാണ് രമേശ്‌ ചെന്നിത്തലയുടെ ആരോപണം.


Full View


Ramesh Chennithala said court found corruption in connection with the brewery-distillery

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News