സഹകരണ സംഘത്തിലെ നിയമനത്തിനായി ശിപാർശ; ആനാവൂർ നാഗപ്പന്റെ കത്ത് പുറത്ത്

2021 ജൂലൈ മാസത്തിലെഴുതിയ കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു

Update: 2022-11-16 05:30 GMT
Advertising

തിരുവനന്തപുരം: സഹകരണ സംഘത്തിലെ നിയമനത്തിന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർദേശം നൽകിയ കത്ത് പുറത്ത്. തിരുവനന്തപുരം ജില്ലാ മർക്കന്റയിൻ സഹകരണ സംഘത്തിലെ നിയമനത്തിനാണ് ആനാവൂർ കത്തെഴുതിയത്. 2021 ജൂലൈ മാസത്തിലെഴുതിയ കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. മൂന്ന് പേരെ നിയമിക്കരുതെന്ന് നിർദേശം നൽകിയ കത്തിൽ അറ്റൻഡർ തസ്തിക ഒഴിച്ചിടാനും നിർദേശമുണ്ട്.

കത്തിന്റെ പൂർണരൂപം

സഖാവെ,

തിരുവനന്തപുരം ജില്ലാ മർക്കന്റെയിൻ സഹകരണ സംഘത്തിൽ ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ മഞ്ജു.വി.എസിനെയും കിരൺ ജെ.എസിനെയും ഡ്രൈവർ വിഭാഗത്തിൽ ഷിബിൻരാജ് ആർ.എസിനെയും നിയമിക്കാവുന്നതാണ്.. അറ്റന്റർ വിഭാഗത്തിലേക്ക് ഇപ്പോൾ നിയമനം നടത്തേണ്ടതില്ല.. തീരുമാനം നടപ്പിലാക്കാൻ താത്പര്യപ്പെടുന്നു

സഹകരണ രജിസ്ട്രാർ നിശ്ചയിച്ച ഏജൻസി വഴി പരീക്ഷ നടത്തി നിയമനം നടത്തണമെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് ആനാവൂർ നിയമനത്തിന് നിർദേശം നൽകിയത്. അതേസമയം വ്യാപാരി വ്യവസായി സമിതി ഒരു കത്ത് നൽകിയിരുന്നു എന്നും അത് പരിശോധിച്ച് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. പാർട്ടി ഒരുപാട് കത്ത് നൽകാറുണ്ടെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News