മുണ്ടേരി ഉൾവനത്തിൽ 18 രക്ഷാപ്രവർത്തകർ കുടുങ്ങി; പുറത്തെത്തിക്കാൻ ഊർജ്ജിത ശ്രമം

സൂചിപ്പാറയുടെ സമീപത്തെ കാന്തന്‍പാറയിലാണ് ഇവർ കുടുങ്ങിയത്.

Update: 2024-08-04 14:30 GMT
Editor : ദിവ്യ വി | By : Web Desk
Advertising

സുൽത്താൻ ബത്തേരി: മുണ്ടേരി ഉൾവനത്തിൽ തിരച്ചിലിനായി പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തന്‍പാറയിലാണ് ഇവർ കുടുങ്ങിയത്.  14 എമർജൻസി റസ്‌ക്യു ഫോഴ്‌സ് പ്രവർത്തകരും 4 ടീം വെൽഫെയർ പ്രവർത്തകരുമാണ് കുടുങ്ങിയത്. അതേസമയം ഇവിടെ നിന്ന് രക്ഷാപ്രവർത്തകർ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News