ശബരിമലയിലെ ഈ ഓഫ് റോഡ് റെസ്ക്യു വെഹിക്കിളുകള്‍ രക്ഷിച്ചത് ആയിരത്തിലധികം പേരെ

ഈ സീസണിൽ മാത്രം പതിനഞ്ചോളം ഹൃദ്രോഗികളാണ് എമർജൻസി റെസ്ക്യു വെഹിക്കിളിന്‍റെ സേവനം പ്രയോജനപ്പെടുത്തിയത്

Update: 2021-11-29 01:30 GMT
Advertising

ശബരിമലയിലെത്തുന്ന തീർഥാടകർക്ക് അസുഖം വന്നാൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഓഫ് റോഡ് റെസ്ക്യു വെഹിക്കിളാണ് ആശ്രയം. രോഗികളെ പമ്പയിലെത്തിക്കാൻ ദേവസ്വം ബോർഡിന്‍റെയും വനംവകുപ്പിന്‍റെയും രണ്ട് വാഹനങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.

ഈ സീസണിൽ മാത്രം പതിനഞ്ചോളം ഹൃദ്രോഗികളാണ് എമർജൻസി റെസ്ക്യു വെഹിക്കിളിന്‍റെ സേവനം പ്രയോജനപ്പെടുത്തിയത്. നാല് വർഷം മുന്‍പാണ് സന്നിധാനത്ത് ഈ ഓഫ്റോഡ് വാഹനം സേവനം ആരംഭിച്ചത്. ട്രാക്ടറിന് ഓടാനുള്ള ദുർഘടമായ പാതയിലൂടെ പരമാവധി 10 മിനിട്ടിനകം രോഗിയെ പമ്പയിൽ എത്തിക്കാം. കൊടും വളവും കുത്തനെയുളള കയറ്റവും ഇറക്കവും കഠിന പരീക്ഷണമാണ്.

മുൻകാലങ്ങളിൽ അയ്യപ്പസേവാസംഘം വളണ്ടിയർമാരാണ് ഹൃദ്രോഗികൾ അടക്കമുള്ളവരെ സ്ട്രെച്ചറിൽ ചുമന്ന് പമ്പയിൽ എത്തിച്ചിരുന്നത്. ഇതിന് 40 മിനിട്ട് വരെ സമയം വേണ്ടിവന്നിരുന്നു. പ്രവർത്തനം തുടങ്ങി നാല് വർഷത്തിനകം 1000ത്തിൽപരം പേരുടെ ജീവൻ രക്ഷിക്കാൻ ഈ വാഹനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News