കാലിക്കറ്റ് യൂനിവേഴ്സിറ്റി ഓണേഴ്സ് ഡിഗ്രി കോഴ്സിൽ സംവരണ അട്ടിമറി

ഗവേഷണ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാകുമെന്ന് ആക്ഷേപം

Update: 2024-06-26 05:04 GMT
Advertising

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഓണേഴ്സ് ഡിഗ്രി കോഴ്സില്‍ സംവരണം അട്ടിമറിച്ചെന്ന് ആക്ഷേപം. നാലു വർഷ ബിരുദ പഠനത്തിന്റെ ഭാഗമായി ഓണേഴ്സിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുമ്പോള്‍ മാനദണ്ഡമാക്കുന്നത് മാർക്ക് മാത്രം. ഗവേഷണ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാകുമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ പുതുതായി തുടങ്ങുന്ന നാലു വർഷ ബിരുദ കോഴ്സിലാണ് ഓണേഴ്സ് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു വർഷം പഠിച്ച് ബിരുദം നേടി ഒരു വിദ്യാർഥി കോഴ്സ് പൂർത്തിയാക്കാം. നാലാം വർഷം കൂടി പഠിക്കുന്നവർക്കാണ് ഓണേഴ്സ് ലഭിക്കുക.

മൂന്നു വർഷത്തിലെ ആറു സെമസ്റ്ററുകളിലായി 75 ശതമാനം മാർക്കുള്ളവർക്കേ ഓണേഴ്സ് വിത്ത് റിസർച്ചിലേക്ക് പ്രവേശനം ലഭിക്കൂ. ഇവിടെ മാർക്ക് മാത്രമാണ് മാനദണ്ഡം. സംവരണ ചട്ടങ്ങള്‍ പാലിക്കുന്നില്ല. ഇതാണ് ഇപ്പോള്‍ ആക്ഷേപമായി ഉയർന്നിരിക്കുന്നത്.

ഗവേഷണ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ അവസരം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ആക്ഷേപം. നിലവിലുള്ള സംവരണ നിയമങ്ങൾ ബാധകമാക്കാൻ ചാൻസലർ ഇപെടണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റിലെ മുസ്ലിം ലീഗ് പ്രതിനിധി റഷീദ് അഹമ്മദ് ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News