ഇടതു മുന്നണിയിൽ രണ്ടാം കക്ഷി ആർജെഡിയാണെന്ന് കെ.പി മോഹനൻ എംഎൽഎ
വോട്ടർമാരുടെ എണ്ണത്തിൽ സിപിഐയെക്കാൾ മുന്നിലാണ് ആർജെഡി
കോഴിക്കോട്: എൽഡിഎഫിലെ രണ്ടാം കക്ഷി സിപിഐ അല്ലെന്ന് ആർജെഡി. സിപിഐയേക്കാൾ അംഗബലം തങ്ങൾക്കുണ്ടെന്നും അതുകൊണ്ട് എൽഡിഎഫിൽ രണ്ടാം സ്ഥാനത്തിന് അർഹത ആർജെഡിക്കാണെന്നും കെ.പി മോഹനൻ എംഎൽഎ.
'സിപിഐയെക്കാൾ പരിഗണന അർഹിക്കുന്നവരാണ് തങ്ങൾ, അവരെക്കാൾ അംഗബലം ആർജെഡിക്കുണ്ട്. മുന്നണിയിൽ ഈ വർഷമാണ് ചേർന്നതെന്നും അതിനനുസരിച്ചുള്ള പരിഗണന അടുത്ത തവണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മന്ത്രിസഭയിൽ ആർജെഡിക്കും മന്ത്രിയുണ്ടാകും. പരിഗണിച്ചില്ലെങ്കിൽ മുന്നണിയിൽ ശക്തമായി ഉന്നയിക്കുമെന്നും' മോഹനൻ കൂട്ടിച്ചേർത്തു.
എന്നാൽ സിപിമ്മിനോടാപ്പം തന്നെ നിൽക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. യുഡിഎഫിനോടപ്പം നില്ക്കാൻ താൽപര്യമില്ല,അവർ മാണി സാറിനെ ചതിച്ചവരാണ്. 57 വർഷം മുന്നണിയിൽ നിന്നയാളെ മോശമായി ചിത്രീകരിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്താണ് യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് ആര്‍ജെഡി എല്‍ഡിഎഫിലെത്തിയത്. എല്‍ഡിഎഫിന്റെ സിറ്റിങ്ങ് സീറ്റുകളായിരുന്ന മൂന്ന് സീറ്റുകളാണ് അന്ന് ആര്‍ജെഡിക്ക് നല്‍കിയത്. അതിൽ കൂത്തുപറമ്പില്‍ മാത്രമാണ് ആര്‍ജെഡിക്ക് വിജയിക്കാനായത്. ഒറ്റ എംഎല്‍എമാരുള്ള നാല് പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചപ്പോഴും ആർജെഡിയെ പരിഗണിച്ചിരുന്നില്ല.