Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്നവരിൽ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട ആളും. വെട്ടൂർ റേഡിയോ ജംഗ്ഷൻ സ്വദേശി സിദ്ധിഖ് മലയാലപ്പുഴയാണ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട ആൾ. പൊലീസുകാരനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതടക്കം നാല് കേസുകളിലെ പ്രതിയാണ് സിദ്ധിഖ്.
സിദ്ദിഖിനെ കൂടാതെ വിവിധ കേസുകളിൽ പ്രതികളായ പ്രമാടം സ്വദേശികളായ മാജിക് കണ്ണൻ, അരുൺ എന്നിവരും സിപിഎമ്മിൽ ചേർന്നവരിൽ ഉൾപ്പെടും. ദിവസങ്ങൾക്ക് മുമ്പാണ് വധശ്രമ കേസിൽ അരുണിന് ജാമ്യം കിട്ടിയത്. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 50ഓളം പേരാണ് ഇന്ന് പാർട്ടിയിൽ ചേർന്നത്.