കൊല്ലത്ത് വിവരാവകാശ പ്രവർത്തകന് നേരെ റിട്ടയേർഡ് എസ്.ഐയുടെ ആക്രമണം: വിട്ടില്‍ കയറി അമ്മ അടക്കമുളളവരെ മർദിച്ചു
റിട്ടയേർഡ് എസ്.ഐ റഷീദിന്റെ മകന്റെ അനധികൃത നിർമാണത്തിനെതിരെ പരാതി നൽകിയതാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാർ പറഞ്ഞു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കൊല്ലം കരുനാഗപ്പള്ളിയിൽ റിട്ടയേർഡ് എസ്.ഐയുടെ നേതൃത്വത്തിൽ വീട് കയറി ആക്രമണം. ആക്രമണത്തിൽ വീട്ടുടമ ശ്രീകുമാർ,അമ്മ അമ്മിണിയമ്മ എന്നിവർക്ക് പരിക്കേറ്റു. റിട്ടയേർഡ് എസ്.ഐ റഷീദിന്റെ മകന്റെ അനധികൃത നിർമാണത്തിനെതിരെ പരാതി നൽകിയതാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാർ പറഞ്ഞു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കരുനാഗപ്പള്ളി കല്ലേരിഭാഗം സ്വദേശി ശ്രീകുമാറിന്റെ വീട്ടിൽ റിട്ടയേർഡ് എസ്.ഐ റഷീദിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് അക്രമണം നടത്തിയത്. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള ആക്രമണത്തിൽ ശ്രീകുമാറിനും, അമ്മയ്ക്കും പരിക്കേറ്റു.
ചവറ സ്വദേശിയായ റഷീദിന്റെ മകൻ്റെ അനധികൃത നിർമാണത്തിനെതിരെ വിവരാവകാശ രേഖകൾ ശേഖരിച്ചതും പരാതി നൽകിയതുമാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാർ പറയുന്നു. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.