എസ്. സുദേവൻ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി; കരുനാഗപ്പള്ളിയിൽനിന്നുള്ള അംഗങ്ങളെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി
പി.ആർ വസന്തൻ ഉൾപ്പടെ മൂന്ന് നേതാക്കളെയാണ് ഒഴിവാക്കിയത്.
Update: 2024-12-12 09:20 GMT
കൊല്ലം: എസ്. സുദേവനെ വീണ്ടും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കരുനാഗപ്പള്ളിയിൽനിന്നുള്ള അംഗങ്ങളെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. പി.ആർ വസന്തൻ ഉൾപ്പടെ മൂന്ന് നേതാക്കളെയാണ് ഒഴിവാക്കിയത്. സംസ്ഥാന സമ്മേളനത്തിലേക്ക് 36 പ്രതിനിധികളെയാണ് കൊല്ലത്തുനിന്ന് തിരഞ്ഞെടുത്തത്.
മാർച്ചിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ ജില്ലാ സമ്മേളനം തീരുമാനിച്ചു. പാർട്ടി അംഗങ്ങളിൽനിന്ന് ശേഖരിക്കുന്ന സംഭാവനകൊണ്ടാണ് സമ്മേളനം നടത്തുക. പാർട്ടിയെയും ഇടത് സർക്കാരിനെയും ദുർബലപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും ജില്ലാ സെക്രട്ടറി സുദേവൻ പറഞ്ഞു.