പിണറായി - സ്റ്റാലിന്‍ ഊഷ്മള സൗഹൃദത്തിന്‍റെ വേദിയായി തന്തൈ പെരിയാർ സ്മാരക സമർപ്പണ ചടങ്ങ്

പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രിയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു

Update: 2024-12-12 08:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോട്ടയം: പിണറായി - സ്റ്റാലിന്‍ ഊഷ്മള സൗഹൃദത്തിന്‍റെ വേദിയായി വൈക്കത്ത് തന്തൈ പെരിയാർ സ്മാരക സമർപ്പണ ചടങ്ങ്. തന്തൈപെരിയാർ സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചേർന്ന് നാടിന് സമർപ്പിച്ചു.

പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രിയാണെന്ന്  സ്റ്റാലിൻ പറഞ്ഞു. സഹകരണാത്മക ഫെഡറലിസത്തിന്‍റെ ഉദാഹരണമായാണ് തമിഴ്നാടും കേരളവും മുന്നോട്ട് പോകുന്നതെന്ന്  പിണറായി വിജയനും പറഞ്ഞു.

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢോജ്വലമായ സമാപനം കുറിച്ച് ചടങ്ങില്‍  പിണറായി വിജയനും  എം.കെ സ്റ്റാലിനും സമര ചരിത്രവും പോരാട്ടവും ഓർമപ്പെടുത്തി  . തങ്ക ലിപികളിൽ രേഖപ്പെടുത്തിയ ദിനമെന്ന് സ്റ്റാലിന്‍ പറഞ്ഞു .പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും പ്രശംസിച്ചായിരുന്നു പ്രസംഗം. വൈക്കം സത്യാഗ്രഹത്തിലെന്നപോലെ അതിർവരമ്പുകൾക്കപ്പുറത്തെ സഹവർത്തിത്വവും സഹകരണവും കേരളവും തമിഴ്നാടും തമ്മിൽ തുടരുമെന്ന് പിണറായി പറഞ്ഞു.

വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പെരിയാർ മ്യൂസിയവും ഗ്രന്ഥശാലയും ഇരുവരും ചേർന്ന് നാടിന് സമർപ്പിച്ചു. മന്ത്രിമാരായ വി.എൻ വാസവൻ, സജി ചെറിയാൻ, തമിഴ്നാട് മന്ത്രിമാരായ എ.വി വേലു , ദുരൈ മുരുകൻ, എം.പി സ്വാമിനാഥൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. രാവിലെ ഇരു മുഖ്യമന്ത്രിമാരും കുമരകത്തെ റിസോര്‍ട്ടിൽ പ്രഭാത ഭക്ഷണത്തിനു ശേഷം കൂടിക്കാഴ്ച നടത്തി. എന്നാൽ മുല്ലപ്പെരിയാർ വിഷയം ചർച്ചയായില്ല.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News