സമസ്ത മുശാവറയിലെ സംഭവങ്ങൾ ദൗർഭാഗ്യകരം; കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ

''മാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും വിവാദമുയർന്ന ശേഷം നടക്കുന്ന സുപ്രധാന മുശാവറയിൽ നടക്കുന്ന ചർച്ചകളും സംഭവങ്ങളും പുറത്തറിയുന്നത് തന്നെ സംഘടനയുടെ ദുർബലതയാണ് പ്രകടിപ്പിക്കുന്നത്''

Update: 2024-12-12 09:32 GMT
Editor : rishad | By : Web Desk

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എ. നജീബ് മൗലവി

Advertising

മലപ്പുറം: സമസ്തക്കകത്തു പുകഞ്ഞുകൊണ്ടിരിക്കുന്ന ആഭ്യന്തര കലഹങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേർന്ന കേന്ദ്ര മുശാവറ യോഗത്തിൽ നടന്ന സംഭവങ്ങള്‍‌ ദൗർഭാഗ്യകരമാണെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ.

'അവിടെ നടന്ന സംസ്കാരശൂന്യ പദപ്രയോഗങ്ങളും അദ്ധ്യക്ഷൻ യോഗത്തിൽ നിന്ന് പ്രതിഷേധിച്ചിറങ്ങിപ്പോയതടക്കമുള്ള സംഭവങ്ങളും ഒരു പണ്ഡിത സഭയിൽ നടക്കരുതാത്തതും സാംസ്കാരിക കേരളത്തിനു തന്നെ അപമാനകരവുമാണ്. 

ഏതൊരു ജംഇയ്യത്തുൽ ഉലമായുടെയും കേന്ദ്ര മുശാവറ അംഗങ്ങൾ സമൂഹമനസ്സിൽ ഉന്നതസ്ഥാനീയരാണ്. കേരള മുസ്‌ലിംകളിൽ ബഹുഭൂരിപക്ഷം സുന്നികളും ആശ്രയിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമായാകുമ്പോൾ വിശേഷിച്ചും. 

മാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും വിവാദമുയർന്ന ശേഷം നടക്കുന്ന സുപ്രധാന മുശാവറയിൽ നടക്കുന്ന ചർച്ചകളും സംഭവങ്ങളും പുറത്തറിയുന്നത് തന്നെ സംഘടനയുടെ ദുർബലതയാണ് പ്രകടിപ്പിക്കുന്നത്.

സമസ്ത പോലുള്ള ഉന്നത സംഘങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സഹോദര ബുദ്ധ്യാ ഉണർത്തുന്നുവെന്നും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമക്ക് വേണ്ടി പ്രസിഡണ്ട് യു. അബ്ദുറഹിം മൗലവി, സീനിയർ സെക്രട്ടറി സി.കെ മുഹമ്മദ് അസ്ഗർ മൗലവി, ജനറൽ സെക്രട്ടറി എ. നജീബ് മൗലവി എന്നിവര്‍ വ്യക്തമാക്കി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News