സന്നിധാനത്ത് തീർഥാടകരുടെ എണ്ണം വർധിച്ചു; ദേവസ്വം ബോർഡിന്‍റെ വരുമാനത്തില്‍ വർധന

നീലിമല വഴിയുള്ള പരമ്പരാഗത പാതയുടെ നവീകരണം അന്തിമ ഘട്ടത്തിലാണ്.

Update: 2021-11-29 01:31 GMT
Advertising

സന്നിധാനത്ത് തീർഥാടകരുടെ എണ്ണം വർധിച്ചതോടെ ദേവസ്വം ബോർഡിന്‍റെ വരുമാനത്തിലും വൻ വർധന. ആകെ വരുമാനം 11 കോടി കവിഞ്ഞു. നീലിമല വഴിയുള്ള പരമ്പരാഗത പാതയുടെ നവീകരണം അന്തിമ ഘട്ടത്തിലാണ്.

നട തുറന്ന് രണ്ട് ആഴ്ച പൂർത്തിയാകുമ്പോഴാണ് ശബരിമലയിലെ വരുമാനം 11 കോടി പിന്നിട്ടത്. കാണിക്ക, അപ്പം, അരവണ, ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കടമുറികളുടെ ലേലത്തുക എന്നിവയും ഇതിൽ ഉൾപ്പെടും. ഇതുവരെ ഒന്നര ലക്ഷത്തിൽപരം തീർത്ഥാടകർ ദർശനത്തിനായി എത്തി. നീലിമല വഴിയുള്ള പരമ്പരാഗത പാതയുടെ നവീകരണം ഏറെക്കുറെ പൂർത്തിയായി. രണ്ട് കാർഡിയാക് സെന്ററുകൾ, അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ അടക്കമുള്ളവ സജ്ജമാക്കാനുണ്ട്. വൈദ്യുതി, കുടിവെള്ളം എന്നിവ പുനസ്ഥാപിച്ചു. ദേവസ്വം ബോർഡ് ജീവനക്കാരുടെയും വിവിധ വകുപ്പ് ജീവനക്കാരുടെയും വിന്യാസമാണ് അടുത്ത ഘട്ടം.

ഡിസംബർ ആദ്യ വാരത്തോടെ നീലിമല വഴിയുള്ള തീർത്ഥാടകരുടെ യാത്ര അനുവദിക്കാനാണ് നീക്കം. ദർശനം കഴിഞ്ഞ് മടങ്ങുന്നവരെയായിരിക്കും ആദ്യ ഘട്ടത്തിൽ കടത്തിവിടുക.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News