ലീഗുമായുള്ള തർക്കം, സമസ്‌ത വെടിനിര്‍ത്തലിന്; ഐക്യം കാത്തുസൂക്ഷിക്കാൻ ആഹ്വാനം

മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ലീഗിന്റെ മികച്ച വിജയത്തിന് പിന്നാലെയാണ് സമസ്ത പ്രസിഡന്റിന്റെ അനുരഞ്ജന ശ്രമം

Update: 2024-06-05 12:27 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: മുസ്‌ലിം ലീഗുമായുള്ള തര്‍ക്കത്തില്‍ വെടിനിര്‍ത്തലിന് സമസ്ത. സമുദായ ഐക്യം കാത്തുസൂക്ഷിക്കണമെന്ന് സമസ്ത പ്രസിഡന്റ്‌ ജിഫ്രി തങ്ങള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ലീഗിന്റെ മികച്ച വിജയത്തിന് പിന്നാലെയാണ് സമസ്ത പ്രസിഡന്റിന്റെ അനുരഞ്ജന ശ്രമം. 

ലീഗുമായുള്ള തർക്കം പരിഹരിക്കുന്നതിന്റെ സൂചന നല്കി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി . മുന്‍കാലങ്ങളിലേതുപോലെ സമുദായ ഐക്യം കാത്തു സൂക്ഷിച്ചു കൊണ്ട് പ്രവർത്തിക്കണമെന്ന് പ്രവർത്തകരോട് ജിഫ്രി തങ്ങള്‍ പറഞ്ഞു. വാട്ട്സ് ആപിലൂടെയുള്ള തെറ്റിദ്ധാരണാജനകമായ വാർത്തകളും എഴുത്തും അവസാനിപ്പിക്കണം. ഐക്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളില്‍ നിന്നും എല്ലാ പ്രവർത്തകരും ഒഴിഞ്ഞ് നിൽക്കണമെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു.

സുപ്രഭാതം പത്രത്തിന്റെ നയം മാറ്റം, നേതാക്കളുടെ സിപിഎം ആഭിമുഖ്യം എന്നിവ സംബന്ധിച്ച ഡോക്ടര്‍ ബഹാഉദ്ദീന്‍ നദ്‌വിയുടെ വിശദീകരണത്തില്‍ സമസ്ത മുശാവറ തൃപ്തി രേഖപ്പെടുത്തി. സമസ്തയിലെ ലീഗ് വിരുദ്ധരായ ഒരു വിഭാഗത്തിനെതിരായ നിലപാട് കടുപ്പിക്കുകയാണ് മുസ്‌ലിം ലീഗ്.

വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്കടക്കം മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും മറുപടി നല്‍കി. സിപിഎം ന് വോട്ട് ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ലീഗിനെതിരെ നിലപാട് എടുത്ത സമസ്തയിലെ ഒരു വിഭാഗവുമായി വിട്ട് വീഴ്ച്ച വേണ്ടെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. അതേ സമയം നിലവിലെ ഭിന്നത പരിഹരിക്കാനുള്ള നടപട‌ിയും മുസ്ലിം ലീഗ് സ്വീകരിക്കും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News