സർവകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്ന് ആവശ്യം; ശശി തരൂർ ഗവർണറെ കണ്ടു

ശശി തരൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി വിദ്യാർഥികളാണ് വിഷയത്തിൽ ഇടപെട്ടതിന് നന്ദി പറഞ്ഞുകൊണ്ട് കമന്‍റ് ചെയ്തിരിക്കുന്നത്.

Update: 2021-06-27 16:09 GMT
Editor : Nidhin | By : Web Desk
Advertising

സംസ്ഥാനത്ത് കോവിഡ് രോഗബാധയുടെ പ്രതിസന്ധികൾ തുടരുന്നതിനിടെ സർവകലാശാല പരീക്ഷകൾ നടത്തുന്നതിനെതിരേ ശശി തരൂർ എം.പി. സർവകലാശാല പരീക്ഷകൾ ആരംഭിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു.

അനുഭാവപൂർണ്ണമായ പ്രതികരണമാണ് ഗവർണറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി തരൂർ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ടുള്ള ശശി തരൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി വിദ്യാർഥികളാണ് വിഷയത്തിൽ ഇടപെട്ടതിന് നന്ദി പറഞ്ഞുകൊണ്ട് കമന്‍റ് ചെയ്തിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് പരീക്ഷക്കായി പോകുന്ന വിദ്യാർഥികൾക്ക് യാത്ര ചെയ്യാൻ ഇളവ്. ഹാൾടിക്കറ്റ് കാണിച്ചാൽ വിദ്യാർഥികൾക്ക് യാത്രാനുമതി നൽകണമെന്ന് ഡിജിപി നിർദേശം നൽകി.

നേരത്തെ പരീക്ഷ ആരംഭിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾ രംഗത്ത് വന്നിരുന്നു.

പരീക്ഷക്ക് മുന്നോടിയായി ഇന്ന് ഹോസ്റ്റലിലെത്തേണ്ട വിദ്യാർഥികൾക്ക് ഗതാഗതം സൗകര്യമില്ലാത്തതും പ്രശ്‌നമാണ്. ഓൺ ലൈൻ പരീക്ഷ നടത്തണമെന്ന ആവശ്യത്തിൽ വിദ്യാർഥികൾ ഉറച്ചുനിൽക്കുകയാണ്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയും നാളെ തുടങ്ങും

വിവിധ യൂനിവേഴ്‌സിറ്റികളായി നാളെ പരീക്ഷകൾ തുടങ്ങുകയാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലടക്കം ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് ഇന്ന് എത്താൻ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച നിയന്ത്രണം കാരണം പല സ്ഥലങ്ങളിലും ബസ് കിട്ടാത്തതാണ് പ്രശ്‌നം. ആർ.ടി.പി.സി.ആർ പരിശോധനാ ഫലമുണ്ടെങ്കിലേ കാലികറ്റ് യൂനിവേഴ്‌സിറ്റി ഹോസ്റ്റലിൽ പ്രവേശിക്കാൻ കഴിയൂ. കോവിഡ് കുറയാത്തതിലെ ആശങ്ക വേറെ.

പ്ലസ് ടു വിദ്യാർഥികളുടയെും ഓൾഡ് സ്‌കീം വി.എച്ച്.എസ്.ഇ.യുടെയും പ്രാക്ടിക്കൽ പരീക്ഷയും നാളെ ആരംഭിക്കുന്നുണ്ട്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News