തൊഴിലുറപ്പ് യോഗം നടത്താൻ സ്കൂള്‍ കുട്ടികളെ കഞ്ഞിപ്പുരയിൽ ഇരുത്തി
തിരുവനന്തപുരം തത്തിയൂര്‍ ഗവ സ്കൂളില്‍ കുട്ടികളെയാണ് കഞ്ഞിപ്പുരയില്‍ ഇരുത്തിയത്
തിരുവനന്തപുരം തത്തിയൂര്‍ ഗവര്‍മെന്‍റ് സ്കൂളില്‍ കുട്ടികളെ കഞ്ഞിപ്പുരയിൽ ഇരുത്തി. തൊഴിലുറപ്പ് യോഗം നടത്താൻ വേണ്ടിയാണ് കുട്ടികളെ കഞ്ഞിപ്പുരയിലാക്കിയത്. ചൂട് കൂടുതലായി കുട്ടികൾ കരഞ്ഞപ്പോഴാണ് അധ്യാപകര്‍ ഇവരെ മാറ്റി ഇരുത്തിയത്. നാട്ടുകാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലേക്ക് പരാതി വിളിച്ചറിയിച്ചു. തുടർന്ന് എ.ഇ.ഒ എത്തി മീറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു.
പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സോഷ്യല്‍ ഓഡിറ്റ് മീറ്റിങ്ങ് നടത്താനാണ് കുട്ടികളെ ക്ലാസ്മുറിയില്‍ നിന്ന് കഞ്ഞിപ്പുരയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞ നാട്ടുകാര്‍ ഉടന്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര എ.ഇ.ഒ സ്ഥലത്തെത്തി മീറ്റിംഗ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഈ മാസം മൂന്നാം തവണയാണ് ഇങ്ങിനെ സ്കൂളില്‍ തൊഴിലുറപ്പ് യോഗം നടക്കുന്നത് എന്ന് നാട്ടുകാര്‍ പറഞ്ഞു.