കാക്കനാട് വാഴക്കാലയിലെ ആക്രി ഗോഡൗണിൽ വൻ തീപിടിത്തം
ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിക്കുകയാണ്
Update: 2025-01-05 08:18 GMT
കാക്കനാട്: കൊച്ചി കാക്കനാട് വാഴക്കാലയിലെ ആക്രിക്കടയില്‍ വൻ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിക്കുകയാണ്.
രാവിലെയാണ് തീപിടിത്തമുണ്ടായത്. തീ വളരെ വേഗത്തിൽ വ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വെൽഡിങ്ങിനിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.
പ്രദേശത്താകെ വലിയരീതിയിൽ പുക ഉയരുകയാണ്. ജനവാസമേഖലയിലുള്ള ആക്രിക്കടയിലാണ് വൻ തീപിടിത്തുമുണ്ടായത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.
നിലവിൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്.