ഏഴ് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

കുട്ടി കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.

Update: 2023-12-30 16:23 GMT
Advertising

കോട്ടയം: നീണ്ടൂരിൽ ഫാമിലെ കുളത്തിൽ ഏഴു വയസുകാരൻ മുങ്ങിമരിച്ചു. വിനോദയാത്രയ്ക്കായി കുടുംബാം​ഗങ്ങൾക്കൊപ്പം എത്തിയ കണ്ണൂർ പലക്കാട് കിള്ളിയാത്ത് ജോർജി- ഷെറിൻ ദമ്പതികളുടെ മകൻ എയ്ഡൻ ആണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

കുട്ടി കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളായ ഏഴു പേരാണ് വിനോദയാത്രയ്ക്കായി നീണ്ടൂർ ഫാമിൽ എത്തിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News