കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർഥിക്ക് നേരെ ലൈംഗിക അതിക്രമം; ഒരാളെ അറസ്റ്റ് ചെയ്തു
കോട്ടയം മീനച്ചൽ സ്വദേശി തോമസിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ വിദ്യാർഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. കോട്ടയം മീനച്ചൽ സ്വദേശി തോമസിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.
ഇന്ന വൈകീട്ട് അറുമണിയോടെയാണ് സംഭവം. കൂത്താട്ടുകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന പതിനെട്ട് വയസുകാരിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. ഏറ്റുമാനുരിൽ നിന്ന് ബസിൽ കയറിയ തോമസ് പെൺകുട്ടി ഇരുന്ന സീറ്റിൽ ഇരിക്കുകയും യാത്രക്കിടെ ഉറങ്ങി പോയ വിദ്യാർഥിക്ക് നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഉറക്കമുണർന്ന പെൺകുട്ടി ബഹളം വെക്കുകയും യാത്രക്കാർ ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന തിരുവില്ല പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.