'കേരള സർവകലാശാലയിലെ എസ്.എഫ്.ഐ ബാനർ ഉടൻ നീക്കണം'; കർശന നിർദേശവുമായി വി.സി

രജിസ്ട്രാർക്ക് ഔദ്യോഗികമായി വി.സി നിർദേശം നൽകി

Update: 2023-12-19 12:11 GMT
Editor : Lissy P | By : Web Desk
SFI banner,SFI banner against Governor,  banner against arif mohammad khan,Kerala University, കേരള സർവകലാശാല,എസ്.എഫ്.ഐ ബാനർ,ഗവര്‍ണര്‍ക്കെതിരെ ബാനര്‍
AddThis Website Tools
Advertising

തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് മുന്നിലെ എസ്എഫ്‌ഐ ബാനർ നീക്കണമെന്ന കർശന നിർദേശവുമായി വൈസ് ചാൻസിലർ വി.സി മോഹനൻ കുന്നുമ്മൽ. ഇതുസംബന്ധിച്ച് രജിസ്ട്രാർക്ക് ഔദ്യോഗികമായി വി.സി നിർദേശം നൽകി. സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും വി.സി മോഹനൻ കുന്നുമ്മൽ അറിയിച്ചു.

സർവകലാശാല കാമ്പസിൽ 200 മീറ്റർ ചുറ്റളവിൽ അധികൃതർക്കെതിരെ അനൗദ്യോഗിക ബാനർ,ബോർഡ് എന്നിവ വെക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും വി.സി രജിസ്ട്രാരോട് സൂചിപ്പിച്ചിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News