ഷാന്റെ കൊലപാതകം: റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
ഡിസംബർ 18ന് രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു.
എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതക കേസിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത്. ചേർത്തലയിൽ വെച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ടു മാസം മുമ്പ് ആസൂത്രണത്തിന് രഹസ്യയോഗം ചേർന്നു. ഏഴുപേരെ കൊലപാതകം നടത്താൻ നിയോഗിച്ചു, ഡിസംബർ 15നും യോഗം ചേർന്നു. ചേർത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പ്രതികാരമാണ് ഷാന്റെ കൊലപാതകമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
ചില നേതാക്കൾക്ക് ഇതിനെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. ഷാന്റെ കൊലയ്ക്കു ശേഷം എത്തിയ സംഘാംഗങ്ങൾ രണ്ടു ടീമായി രക്ഷപ്പെട്ടു. രക്ഷപെടാൻ നേതാക്കളുടെ സഹായം കിട്ടിയെന്നും റിപ്പോർട്ട് പറയുന്നു. കൊലയാളി സംഘാംഗങ്ങൾ അടക്കം ആകെ 16 പ്രതികളാണ് കേസിലുള്ളത്.
ഡിസംബർ 18ന് രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു.