ഷൊർണൂർ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാർ

സെന്‍ട്രല്‍ ലേബര്‍ കമ്മീഷണര്‍ക്ക് കത്തയക്കാന്‍ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം

Update: 2024-11-03 16:39 GMT
Editor : ശരത് പി | By : Web Desk
Advertising

തിരുവനന്തപുരം: ഷൊർണൂരിൽ ട്രെയിൻ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സർക്കാർ. ഇതിനായി സെൻട്രൽ ലേബർ കമ്മീഷണർക്ക് കത്ത് നൽകാൻ തീരുമാനം. കത്തയക്കാൻ സംസ്ഥാന ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി. തൊഴിൽ മന്ത്രി വി ശിവൻകുട്ടി ആണ് നിർദേശം നൽകിയത്

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മന്ത്രി വി അബ്ദുറഹിമാനും രംഗത്തുവന്നിരുന്നു. മരിച്ചവരുടെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് വി അബ്ദുറഹിമാൻ കത്തയച്ചു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം ഷൊർണൂരിൽ അപകടത്തിൽപ്പെട്ട പുഴയിൽ വീണ ലക്ഷ്മണന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ട് കണ്ടെത്തി. ഭാരതപ്പുഴയിൽ റെയിൽവേ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സും , സ്‌കൂബ ടീമും പ്രദേശം കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു.

ലക്ഷ്മണൻ ട്രെയിനിൽ നിന്നും രക്ഷപ്പെടാൻ പുഴയിലേക്ക് ചാടിയതാണെന്നാണ് നിഗമനം

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News