മുഹമ്മദിന് ആശ്വസിക്കാം; എസ്എംഎ രോഗത്തിന് 18 കോടിയുടെ മരുന്ന് സ്വീകരിച്ച നവനീത് പിച്ചവെച്ചുതുടങ്ങി...

18 കോടി വില വരുന്ന മരുന്ന് സൌജന്യമായി ലഭിക്കുമെന്നറിഞ്ഞതോടെ അതിനുള്ള വഴി തേടി

Update: 2021-07-08 14:36 GMT
Editor : Roshin | By : Web Desk
Advertising

സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗത്തിന് ചികിത്സ കാത്തിരിക്കുന്ന കണ്ണൂരിലെ മുഹമ്മദിന് ഒരു ആശ്വാസ വാര്‍ത്ത. എസ്എംഎക്കുള്ള 18 കോടി മരുന്ന് നാല് മാസം മുമ്പ് സ്വീകരിച്ച രണ്ട് വയസുകാരനുണ്ട് തിരുവനന്തപുരത്ത്. കരുനാഗപ്പള്ളി സ്വദേശി സന്തോഷിന്‍റെയും അനുശ്രീയുടെയും മകന്‍ നവനീതിന് സൌജന്യമായാണ് മരുന്ന് ലഭിച്ചത്.

ജനിച്ച് ആറുമാസമായിട്ടും കുഞ്ഞ് പ്രായത്തിന്‍റെ വളര്‍ച്ച കൈവരിക്കാത്ത സാഹചര്യത്തിലാണ് സന്തോഷും അനുശ്രീയും നവനീതുമായി ആശുപത്രിയിലെത്തിയത്. വിദഗ്ധ പരിശോധനയില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അറിഞ്ഞതോടെ കുടുംബം തളര്‍ന്നു.

18 കോടി വില വരുന്ന മരുന്ന് സൌജന്യമായി ലഭിക്കുമെന്നറിഞ്ഞതോടെ അതിനുള്ള വഴി തേടി. 2021 ഫെബ്രുവരി 26നാണ് നവനീതില്‍ മരുന്ന് കുത്തിവെച്ചത്. അതിന് ശേഷം പല മാറ്റങ്ങളും കണ്ട് തുടങ്ങി. ഫിസിയോ തെറാപ്പി ഉള്‍പ്പെടെ തുടര്‍ ചികിത്സ ഇപ്പോഴും നടത്തുന്നുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥനായ സന്തോഷും വിഎസ്‌എസ്‌സി ജീവനക്കാരിയായ അനുശ്രീയും പ്രതീക്ഷയിലാണ്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News