തൃശൂർ പൂരം: ജൈവമാലിന്യങ്ങൾ ദേവസ്വം ബോർഡ് സ്വന്തം നിലക്ക് സംസ്‌കരിക്കണമെന്ന് ജില്ലാ ഭരണകൂടം
ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു.
Update: 2024-11-02 11:36 GMT
തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട ജൈവമാലിന്യങ്ങൾ ദേവസ്വം ബോർഡ് സ്വന്തം നിലക്ക് സംസ്‌കരിക്കണമെന്ന് ജില്ലാ ഭരണകൂടം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച് കത്ത് നൽകി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിത്താമം മൈതാനത്ത് ഇനി മാലിന്യസംസ്‌കരണം നടത്താൻ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട് അംഗീകരിച്ചാണ് ജില്ലാ ഭരണകൂടം ഇരുദേവസ്വങ്ങൾക്കും കത്ത് നൽകിയത്.
ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. പൂരത്തെ ഇല്ലാതാക്കാനുള്ള അടുത്ത നീക്കമാണ് ഇത്. ജൈവമാലിന്യങ്ങൾ സംസ്‌കരിക്കാൻ സ്വന്തം നിലയിൽ സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു.