കോഴിക്കോട് ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; വർഷങ്ങൾക്ക് മുമ്പ് അമ്മയെ കൊന്നത് മറ്റൊരു മകൻ

മുമ്പ് അശോകന്റെ ഭാര്യ ശോഭനയെ ഇളയ മകൻ സുമേഷ് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

Update: 2025-03-25 02:03 GMT
Editor : rishad | By : Web Desk
കോഴിക്കോട് ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; വർഷങ്ങൾക്ക് മുമ്പ് അമ്മയെ കൊന്നത് മറ്റൊരു മകൻ

കൊല്ലപ്പെട്ട അശോകന്‍

AddThis Website Tools
Advertising

കോഴിക്കോട്: ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. പനായി സ്വദേശി അശോകനാണ് മരിച്ചത്. മൂത്ത മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുധീഷ് മാനസിക പ്രശ്നമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് അശോകന്റെ ഭാര്യ ശോഭനയെ ഇളയ മകൻ സുമേഷ് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ശേഷം സുമേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു.  

ഇന്ന്  വൈകിട്ട് വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് അയൽവാസി വന്നുനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ സുധീഷും അശോകനും തമ്മില്‍ വാക്കേറ്റമുണ്ടായതായി പറയപ്പെടുന്നുണ്ട്. 

Watch Video Report

Full View

 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News