തിരൂരങ്ങാടി സബ് ആർ.ടി ഓഫീസിലെ വ്യാജൻ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ
സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ആർ.ടി ഓഫീസിൽ ജോലി ചെയ്യുന്ന വാർത്ത കഴിഞ്ഞ ദിവസം മീഡിയവൺ ആണ് റിപ്പോർട്ട് ചെയ്തത്.
Update: 2024-01-02 02:11 GMT
തിരൂരങ്ങാടി: സബ് ആർ.ടി ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് തൃശൂർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.പി ജയിംസ് പറഞ്ഞു. പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നൽകും. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ഇന്നലെ ആർ.ടി ഓഫീസിൽ പരിശോധന നടത്തിയിരുന്നു.
സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ആർ.ടി ഓഫീസിൽ ജോലി ചെയ്യുന്ന വാർത്ത കഴിഞ്ഞ ദിവസം മീഡിയവൺ ആണ് റിപ്പോർട്ട് ചെയ്തത്. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറും യൂസർ ഐ.ഡിയും ഉപയോഗിച്ചാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഏജന്റുമാരുടെ ബിനാമിയായാണ് ഇയാൾ പ്രവർത്തിച്ചിരുന്നത് എന്നാണ് സൂചന. ഏജന്റുമാരും ഉദ്യോഗസ്ഥരും ചേർന്നാണ് ഇയാൾക്ക് ശമ്പളം നൽകിയിരുന്നത്.