'ഇല്ല' എന്നെഴുതിയാൽ നടപടി; സപ്ലൈകോ ഔട്ട്‌ലെറ്റിൽ സാധനങ്ങൾ ഇല്ലെങ്കിലും 'ഇല്ല' എന്നെഴുതരുതെന്ന് ജീവനക്കാർക്ക് നിർദേശം

വിലവിവരപ്പട്ടികയിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെൻഡ് ചെയ്തിരുന്നു.

Update: 2023-08-10 06:13 GMT
Advertising

കോഴിക്കോട്: സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സാധനങ്ങൾ ഇല്ലെങ്കിലും 'ഇല്ല' എന്നെഴുതരുതെന്ന് ജീവനക്കാർ നിർദേശം. എഴുതുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റീജ്യനൽ മാനേജർ മുന്നറിയിപ്പ് നൽകി.

വിലവിവരപ്പട്ടികയിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെൻഡ് ചെയ്തിരുന്നു. സപ്ലൈകോ എം.ഡി ശ്രീരാം വെങ്കിട്ടരാമനാണ് ഔട്ട് ലെറ്റ് മാനേജർ കെ.നിധിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

വിലവിവരപ്പട്ടികയിൽ സാധനങ്ങളുടെ സ്റ്റോക്ക് എത്രയെന്ന് കാണിക്കേണ്ട കോളത്തിൽ എല്ലാത്തിനും നേരെ ഇല്ല എന്ന രേഖപ്പെടുത്തിയ ബോർഡ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്നിരുന്നു. വിഷയം നിയമസഭയിലും ചർച്ചയായി. തുടർന്ന് ഭക്ഷ്യമന്ത്രി കോഴിക്കോട് അസിസ്റ്റന്റ് മേഖലാ മാനേജരോട് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു.

എന്നാൽ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥന്റെ വാദം ശരിവെക്കുന്നതാണ് ഗുണനിലവാര പരിശോധനാ റിപ്പോർട്ട്. പാളയം ഔട്ട്‌ലെറ്റിലെ പഞ്ചസാര, തുവരപ്പരിപ്പ്, വൻപയർ, മുളക് തുടങ്ങിയവ വിൽപനക്ക് യോഗ്യമല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. സാധനങ്ങൾ വിൽപനക്ക് യോഗ്യമല്ലാത്തതിനാലാണ് ഇല്ല എന്ന് ബോർഡിലെഴുതിയതെന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News