സ്വന്തം മണ്ഡലത്തിലെ സപ്ലൈക്കോ ഔട്ട്ലെറ്റില്‍ ഭക്ഷ്യ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; പത്തുമണിയായിട്ടും തുറക്കാത്തതിന് ഉദ്യോഗസ്ഥര്‍ക്ക് ശാസന

ഓണക്കാലത്ത് സപ്ലൈക്കോ ഔട്ട് ലെറ്റുകള്‍ നേരത്തെ തുറക്കണമെന്ന് മന്ത്രി ജി.ആര്‍ അനില്‍

Update: 2023-08-18 08:07 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പത്തുമണിയായിട്ടും സപ്ലൈകോ ഔട്ട്ലെറ്റ് തുറക്കാത്തതിനെതിരെ ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട് പീപ്പിള്‍സ് ബസാറിലാണ് മന്ത്രി രാവിലെ പത്ത് മണിയോടെഎത്തിയത്.  തുറക്കാന്‍ വൈകിയതിന് മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചു.

നെടുമങ്ങാട് മണ്ഡലത്തിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട യോഗത്തിന് എത്തിയതയാണ് മന്ത്രി. ഇതിനിടെയാണ് പീപ്പിള്‍സ് ബസാറിലെ സപ്ലൈക്കോയില്‍ മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തിയത്. പത്ത് മണിയായിട്ടും സപ്ലൈക്കോ തുറക്കാത്തത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ സമയം അമ്പതോളം ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ ക്യൂവിലുണ്ടായിരുന്നു. മന്ത്രി ഉടന്‍ ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് എത്രയും വേഗം സപ്ലൈക്കോ തുറക്കാന്‍ നിര്‍ദേശം നല്‍കി. ഓണക്കാലത്ത് സപ്ലൈക്കോ ഔട്ട് ലെറ്റുകള പത്ത് മണിക്ക് മുമ്പ് തുറക്കണമെന്ന് മന്ത്രി പറഞ്ഞു. സ്റ്റോക്ക് ഇല്ലാതിരുന്ന സബ്സിഡിയുള്ള സാധനങ്ങള്‍ എത്രയും വേഗം എത്തിക്കാനും ഭക്ഷ്യമന്ത്രി നിര്‍ദേശം നല്‍കി.

അതിനിടെ സാധാനങ്ങള്‍ ഇല്ലാത്ത സപ്ലൈക്കോ തുറന്നിട്ട് കാര്യമില്ലെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുനില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News